Histaary

മഠത്തിൽ കുഞ്ഞായിശ്ശ എഴുതുന്ന പക്കിടി ചരിത്രം.

 പുതിയങ്ങാടി പക്കിടിൻറകത്ത് പക്കറുട്ടി കല്ല്യാണം കഴിച്ചത് പുതിയങ്ങാടി ചിത്രയിൽ കോയപ്പെരിയുടെ മകൾ അമ്മോൻറെ മകൾ കുഞ്ഞിമയ്യാനെ ആയിരുന്നു. കോയപ്പെരി നേരത്തെ മരിച്ചുപോയിട്ടുണ്ട്. കോയപ്പെരിക്ക് ഒരു മകൾ കുഞ്ഞിമയ്യയും ഒരു മകൻ അഹമ്മദ് കോയയും ആയിരുന്നു. അഹമ്മദ് കോയ കല്ല്യാണം കഴിച്ചത് പക്കിടിൻറകത്ത് പക്കർകുട്ടിയുടെ പെങ്ങൾ ഫാത്തിമയെ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും മാറ്റ കല്ല്യാണം കഴിച്ചതാണ്. ച്ത്രയിൽ രണ്ടാം തലമുറ അഹമ്മദ് കോയയുടെ മകൻ കോയപ്പെരി കല്ല്യാണം കഴച്ചത് അമ്മായി ഫാത്തിമയുടെ മകൾ കുഞ്ഞാമിനയെയാണ്. കഞ്ഞാമിനക്ക് ഒരനുജത്തി ബിച്ചാമിനയും ഒരാങ്ങള സുലൈമാനുമായിരുമന്നു. ബിച്ചാമിനയെ കല്ല്യാണം കഴിച്ചത് കാരപ്പറമ്പ് പള്ളിത്താഴത്ത് എന്ന വീട്ടിലായിരുന്നു.കോയപ്പരിയുടെ പെങ്ങൾ ഫാത്തിമയെ കല്ല്യാണം കഴിച്ചത് വേങ്ങേരിക്കാട്ടിൽ എന്ന വീട്ടിൽ അബ്ദുള്ളക്കുട്ടിയായിരുന്നു. അബ്ദുള്ളക്കുട്ടിയുടെ മകൾ ആയിശ്ശയെ കല്ല്യാണം കഴിച്ചത് വേങ്ങേരി കുന്നുമ്മൽ അബ്ദുള്ളക്കുട്ടിയായിരുന്നു. സുലൈമാൻ കല്ല്യാണം കഴിച്ചത് ചെറുവറ്റ ഞേറാട്ടിൽ എന്ന വീട്ടിലായിരുന്നു. കോയപ്പെരിക്ക് 3 പെണ്ണും 4 ആൺമക്കളുമാണ്. ഈമക്കൾ ചെറുതായിരിക്കുമ്പോൾ ചിത്രയിൽ നിന്നും കോയപ്പെരി മാളിക്കടവ് കൂട്ടിൽ എന്ന പറമ്പിൽ വീടുണ്ടാക്കി താമസിച്ചു. മൂത്തമകൾ കുഞ്ഞിമയ്യാനെ മരുമകൻ മൊയ്തീന് കല്ല്യാണം കഴിച്ചു കൊടുത്തു. ചേലാട്ടുമ്മൽ എന്ന വീടും ഉണ്ടാക്കിക്കൊടുത്തു. രണ്ടാമത്തെ മകൾ ഇമ്പിച്ചായിശ്ശയെ കാരപ്പറമ്പ് കോയതീൻ കുട്ടി മോറോത്ത് എന്ന ആൾക്ക് കല്ല്യാണം കഴിച്ചു കൊടുത്തു. പടിഞ്ഞാറെ വീട്ടിൽ എന്ന പറമ്പും വീടും വാങ്ങിക്കൊടുത്തു. മൂന്നാമത്തെ മകൾ ഫാത്തിമയെ കുട്ടംമ്പൂരേക്ക് കല്ല്യാണം കഴിച്ചു കൊടുത്തു.

  പിന്നീട് മൂത്ത മകൻ കരാറുകാരനായിരുന്നു പക്കൃനെ അമ്മോൻ സുലൈമാൻറെ മറിയത്തിനെ കള്ള്യണം കഴിച്ചു കക്കോടി ചെറാട്ട് വീടുണ്ടാക്കി താമസിപ്പിച്ചു. രണ്ടാമത്തെ മകൻ കുളത്തൂർ പുളിയംകണ്ടി കുട്ടൂസൻറെ മകൾ മറിയത്തിനെ കല്ല്യാണം കഴിച്ചു അങ്ങിനെ മറിയത്തിൻറ ബാപ്പ കുട്ടുസക്ക പണം കോയപ്പരിക്കാനെ ഏൽപ്പിച്ച പ്രകാരം മഠത്തിൽ മറയത്തിൻറെ പേരിൽ വീടുണ്ടാക്കി കൊടുത്തു. പിന്നീട് മൂന്നാമത്തെ മകൻ ഹജ്ജുവിനെക്കൊണ്ട് കുന്നുമ്മൽ അമ്മായിൻറെ പേരക്കുട്ടി പാത്തുവിനെ കല്ല്യാണം കഴപ്പിച്ചു. പിന്നീട് അഹമ്മദ് കോയ-മറിയവും ഹജ്ജു- പ്ത്തുവും ആലിയും മഠത്തിൽ താമസിക്കുകയായിരുന്നുടകോയപ്പരിക്കാൻറെ ഉപ്പാക്ക് കക്കോടി വലിയ പീടിക ഉണ്ടായിരുന്നു അതിൽ രണ്ട് മുറിയിൽ കോയപ്പരിക്ക കച്ചവടം ചെയ്യലായിരുന്നു ആ കാലത്ത് ചായപ്പൊടിയും മറ്റും എടുക്കാനായിട്ട് വയനാട്ടിൽ പോകുമായിരുന്നു. അപ്പോൾ വെളുത്ത ഒരു മൊഞ്ചത്തിൽ പണിയെടുക്കുന്നത് കണ്ടു പേരന്വേഷിച്ചപ്പോൾ ഫാത്തദിമ എന്നാണ് പേര് എന്ന് മനസ്സിലായി. അവിടുന്ന അവളുടെ കുടുമ്പത്തെ വിളിച്ചു ഫാത്തിമയെ നിക്കാഹ് കഴിച്ചു മാളിക്കടവ് കൂട്ടിൽ എന്ന വീട്ടിൽ താമസിപ്പിച്ചു. അവിടുന്ന് രണ്ടു ഭാര്യമാരും പ്രസവിക്കാൻ തുടങ്ങി. കുഞ്ഞാമിനക്ക് 4ആണും 3 പെൺകുട്ടികളുമായിരുന്നു. ഫാത്തിമക്ക് 7 പെണ്ണും 2 ആൺ കുട്ടികളുമായിരുന്നു 1.കുഞ്ഞിപ്പാത്തുമ്മ 2.കദീജ 3.ആമിന 4. നഫീസ 5 സൈനബ 6. കുഞ്ഞായിശ്ശ 7 ഹലീമ ആൺകുട്ടികൾ 1. അഹമ്മദ് കുഞ്ഞി 2. മൌതീൻ (ആലി അഹമ്മദ് കുഞ്ഞി മൌയ്തീൻ ഈ 3 പേരെ ഒഴിച്ച് ബാക്കി എല്ലാവരെയും കോയപ്പരിക്ക കൂട്ടിനിന്നുതന്നെ വിവാഹം കഴിച്ചു കൊടുത്തിട്ടുണ്ട്.മഠത്തിൽ താമസിച്ച ഉടനെ കോയപ്പെരിക്ക കൂട്ടിൽ നിന്നും മരിച്ചു. എന്നതിന്ന് ശേഷം അഹമ്മദ് കുഞ്ഞി കുടുബക്കാരല്ലാത്ത ഒരു പെണ്ണിനെ കല്ല്യാണം കഴിച്ചു. അനുജ മൊയ്തീൻ കുന്നുമ്മൽ പാത്തുവിൻറെ അനുജത്തി ഇമ്പിച്ചായിശ്ശയെ വിവാഹം ചെയ്തു അവിടുന്ന് കുറച്ച് കഴിയിമ്പോഴേക്കും കോയപ്പെരിക്ക മരിച്ചു. പിന്നീട് മഠത്തിൽ മറിയവും മരിച്ചു അപ്പോൾ അവർക്ക് 5 ചെറിയമക്കൾ ഉണ്ടായിരുന്നു മൂത്തത് ബിച്ചാമിന 2-പാത്തുമ്മൈ 3 ബിച്ചായിശ്ശ 4 കോയപ്പെരി 5 അബൂബക്കർ തുടർന്ന് അഹമ്മദ്കോയക്ക അത്തോളിയിൽനിന്നും ആസ്യയെ വിവാഹം ചെയ്തു അധികനാൾ കഴിയുംമുമ്പേ രണ്ടാൺകുട്ടികളും മരിച്ചു. അഹമ്മദ് കോയക്കാക്ക് മഠത്തിലെ ഗേറ്റിൻറ അടുത്ത് ഒരു വലിയ പീടിക ഉണ്ടായിരുന്നു. അവിടെ ഹജ്ജുക്കയും ആലിക്കയുമായിരുന്നു കച്ചവടം ചെയ്തിരുന്നത്. അങ്ങിനെ ആലിക്ക പറമ്പിൽകടവ് കുഞ്ഞായിൻ മാസ്റ്ററുടെ മകൾ ആയിശ്ശയെ വിവാഹം ചെയ്തു ആവരുടെ സഹോദരങ്ങളെല്ലാരും ഉദ്ദ്യോഗസ്ഥരായിരുന്നു ആയശ്ശയും അതീവ സുന്ദരിയായിരുയും നല്ല സ്വഭാവത്തിൻറ ഉടമകൂടിയായിരുന്നു നല്ല മതബാധമുള്ള വരുമായിരുന്ന അവരുടെ വെളിച്ചമാക്കികൊടുക്കുകയും നമ്മുടെയൊക്കെ ഉമ്മമാരുടെ ആഹറം വിശാലമാക്കിക്കൊടുക്കുകയും അവരെയും നമ്മെയും ജന്നാത്തുൽ ഫിർദൌസിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യുമാറാകട്ടെ – ആമീൻആസ്യ ഉമ്മക്ക് 10 മക്കളും പത്തുത്താത്തക്ക് 12 മക്കളുമായിരുന്നു