Histary of Pakkidi by Kunhayishatha Madathil

പാക്കിടിന്റകത്ത് കുടുംബചരിത്രം മഠത്തിൽ വീട്ടിൽ കാരണവന്മാർ പറഞ്ഞിരുന്നതു ഓർമയിൽ നിന്നെടുത്തു മഠത്തിൽ കുഞ്ഞായിസ്ത എഴുതുന്നു.

    പുതിയങ്ങാടിയിൽ 1850 കളിൽ ഉണ്ടായിരുന്ന രണ്ട് കുടുംബമായിരുന്ന് പാക്കിടിന്റകത്തും ചിത്രയും.പാക്കിടിന്റകത്ത് കോയപ്പരിയുടെ പെങ്ങളെ ആയിരുന്നു ചിത്രയിൽ സുലൈമാൻ കെട്ടിയതു.സുലൈമാന്റെ മകൻ പക്രൂട്ടി (പക്കർ കുട്ടി ആയിരുന്നിരിക്കണം ശരിക്കുള്ള പേര് )കെട്ടിയത് അമ്മാവൻ കൊയപ്പരിയുടെ (പരീത് കോയ ആവാനാണ് സാധ്യത) മകൾ കുഞ്ഞിമ്മയ്യയെ ആയിരുന്നു.കുഞ്ഞിമ്മയുടെ ആങ്ങള അഹ്‌മദ്‌ കോയ കെട്ടിയത് പക്രൂട്ടിയുടെ പെങ്ങൾ പാത്തുമ്മനെ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുംഅഹ്‌മദ്‌ കോയയുടെ മകൻ കൊയപ്പരി കെട്ടിയതു അമ്മായി പാത്തൂന്റെ മകൾ കുഞ്ഞാമിനയെ ആയിരുന്നു.കുഞ്ഞാമിനക്ക് ഒരനുജത്തി ബിചാമിനയും ആങ്ങള സുലൈമാനും ആയിരുന്നു.ബിചാമിനയെ കല്യാണം കഴിച്ചത് കാരപ്പറമ്പ് പള്ളിതാഴം എന്ന വീട്ടിലേക്കായിരുന്നു. ഇന്നത്തെ കബറിസ്ഥാൻ അടക്കം പടിഞ്ഞാറു വയൽ വരെ ഉള്ള പറമ്പായിരുന്നു പള്ളിതാഴം. പള്ളിതാഴത്തു കാർക്ക് കബറിന് പ്രത്യേകം സ്ഥലം ഉണ്ടായിരുന്നത്രെ. മാറിമാറി വന്ന കമ്മിറ്റിക്കാർ അത് പിന്നീട് നിറുത്തി എന്ന് കേൾക്കുന്നു. ബിചാമിനയുടെ മൂത്ത മകൻ waqaf കൊടുത്തതാണ് പള്ളിക്കും കബറിസ്തനുമുള്ള സ്ഥലം.ബിചാമിനയുടെ ആങ്ങള സുലൈമാൻ കെട്ടിയത് ചെറുവറ്റ ഞെറാട്ടിൽ വീട്ടിൽ നിന്നായിരുന്നു.അമ്മാവൻ സുലൈമാന്റെ മകളെ ആണ് ചെറാട്ട് പക്രു കെട്ടിയതു.

ഈ കാര്യത്തിൽ ആർക്കെങ്കിലും വ്യത്യസ്ഥമായ അഭിപ്രായമുണ്ടെങ്കിൽ ദയവായി അറിയിക്കണം